കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കിച്ചു എന്ന രാഹുല്‍ കാണാൻ പോയില്ലെന്ന് പറഞ്ഞ നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. കിച്ചു ഇതുവരെയും തന്നെ കാണാൻ വന്നില്ലെന്ന് രേണുവും അടുത്തിടെ പറഞ്ഞു. ഇതിന് പിന്നാലെ ‘അപ്പോള്‍ പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ’, എന്ന് പറഞ്ഞൊരു വീഡിയോ കിച്ചു പങ്കുവയ്ക്കുകയും പിന്നാലെ അനുജൻ റിതപ്പനെ കാണാൻ പോവുകയും ചെയ്തു.

‘വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ’, എന്ന കിച്ചുവിന്റെ വാചകം വിമർശനത്തിന് ഇടയാക്കിയിരുന്നു. മുനാസിർ ഖാൻ എന്ന ക്രിയേറ്റർക്കിപ്പോള്‍ മറുപടി നല്‍‌കിയിരിക്കുകയാണ് കിച്ചു. എന്തുകൊണ്ടാണ് രേണുവിന്റെ ചാപ്റ്റർ ക്ലോസ് ചെയ്യാൻ കാരണമെന്ന് പറഞ്ഞ കിച്ചു, അമ്മയെ കാണാൻ പറ്റില്ലെന്നും ആശുപത്രിയില്‍ പോയാലും കാണാൻ പറ്റില്ലെന്നുമാണ് അവർ പറഞ്ഞതെന്നും പറഞ്ഞു. ചില തെളിവുകളും കിച്ചു പുറത്തുവിട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ: അമ്മയുടെ വില. അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല ബ്രോ. എന്‍റെ രണ്ടാമത്തെ വയസിലാണ് സ്വന്തം അമ്മ എന്നെ ഇട്ടിട്ട് പോയത്. എന്‍റെ ലൈഫ് സ്റ്റോറിയില്‍ കുറച്ച്‌ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോഴുള്ള അമ്മ(രേണുവിന്‍റെ സബ്സ്ക്രിപ്ഷന്‍ വീഡിയോ കാണിക്കുന്നു) ഇതൊക്കെ നിങ്ങള്‍ പറയുന്ന എടുത്ത് വളര്‍ത്തിയ മോന്‍ കണ്ട സാധനങ്ങളാണ്. മനസിലായോ. ഞാനിത് കണ്ടിട്ട് മെസേജ് ഇട്ടു. ഇതൊക്കെ കണ്ട് കഴിഞ്ഞാല്‍ റിതപ്പന്‍റെ അവസ്ഥ എന്തായിരിക്കും. മിക്ക പിള്ളേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അവരെ റിതപ്പന്‍ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ എനിക്ക് തന്ന മറുപടി ഇങ്ങനെയാണ്. ഞാന്‍ ചെയ്തതില്‍ മോശമായിട്ടൊന്നും തോന്നിയില്ല. എനിക്ക് അതില്‍ നിന്നും രണ്ടര, മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ്. ഞാന്‍ തിരിച്ച്‌ മറുപടി കൊടുക്കാന്‍ പോയില്ല. അവിടെ വച്ചിട്ട് ആ ചാപ്റ്റര്‍ ഞാന്‍ ക്ലോസ് ചെയ്തു.

ബ്രോ പറഞ്ഞത് പോലെ അമ്മയുടെ വില എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. പക്ഷേ സ്നേഹത്തിന്‍റെ വില അറിയാം. പിന്നെ ഞാന്‍ കോട്ടയത്ത് പോയി. റിതപ്പനെ കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് അവനെ ഞാന്‍ ഹാപ്പി ആക്കി. അമ്മയെ കാണാന്‍ പറ്റിയില്ല. ഇപ്പോള്‍ കാണാന്‍ പറ്റില്ല. ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയില്‍ പോയാലും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയുടെ അസുഖം എന്തായാലും മാറട്ടെ. പ്രാര്‍ത്ഥിക്കാം. അതെ എന്നെ കൊണ്ടും പറ്റുള്ളൂ. നിങ്ങളെ കൊണ്ടും പറ്റുള്ളൂ. അത് ഞാന്‍ ചെയ്യുന്നുണ്ട്. എല്ലാം മാറട്ടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക