നിപ വൈറസ് സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.നിപയെ സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളില്‍ ഏകോപനക്കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വളരെ ശോചനീയമായ നിലയിലാണെന്ന് പറഞ്ഞ പിണറായി വിജയൻ, ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും വിമർശിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രതയോടെയും സമയോചിതമായും ഇടപെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേവസ്വം പ്ലീഡർ നിയമന വിഷയത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡറുടെ നിയമനം വിചിത്രമാണെന്നും ദേവസ്വം മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു നിയമനം എങ്ങനെ നടന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക