ശ്രീലങ്കയില്‍ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം, വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.പത്ത് ദിവസം മുൻപാണ് ഇർഫാന്റെ വിവാഹം കഴിഞ്ഞത്.

ഭാര്യയ്ക്കും സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയതായിരുന്നു. കൊളംമ്പോയില്‍ നിന്ന് 300 കിലോമീറ്റർ അകലെ സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവശനിലയിലായ ഇർഫാനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംമ്പോയിലെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക