ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കല്‍ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്ബില്‍ പി.എം.മുഹമ്മദ് റഫീക്കിന്റെ മകള്‍ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്.
ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുല്‍ അഹദ്.കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്ബിട്ടപ്പള്ളി കബർസ്ഥാനില്‍ നടക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
നേരത്തെ ഗള്‍ഫ് മാധ്യമം ഖത്തർ യൂണിറ്റില്‍ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദ പുത്രിയുടെ മകളാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















