ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) ആണ് ജുബൈലില്‍ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയേലിന്റെയും മകനാണ്. അവിവാഹിതനാണ്.

മാതാവിനോടൊപ്പം കാക്കനാട് ആയിരുന്നു താമസം. ജുബൈല്‍ റോയല്‍ കമ്മീഷനില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. 2016-ലാണ് സൗദി അറേബ്യയില്‍ എത്തിയത്. രണ്ട് വർഷം ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം മുവാസാത്ത് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യൻ എംബസ്സി വോളന്റീയറുമായ സലീം ആലപ്പുഴ അറിയിച്ചു. ജുബൈല്‍ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടനും അദ്ദേഹത്തോടൊപ്പം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക