കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാർഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില് ആരോഗ്യനിലയില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കോണ്ഗ്രസ് നേതാക്കള് അറിയിച്ചു.സെപ്റ്റംബർ 24-ന് പട്നയില് നടന്ന കോണ്ഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തില് ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയില് നടക്കാനിരിക്കുന്ന പൊതു റാലിയില് അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















