ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാല്‍ പേഴ്സിലേക്ക് ഒളിപ്പിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @MDaejazAlam1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ദൃശ്യങ്ങളില്‍ ഒരു വിവാഹ സത്കാര വേളയില്‍ ഒരു സ്ത്രീ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാലിന്റെ കഷണം പേഴ്സിലേക്ക് ഒളിച്ചു വയ്ക്കുന്നത് കാണാം. ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ത്രീ ചുറ്റും നോക്കുന്നതും കാണിക്കുന്നു. അതേസമയം ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് രസകരമായ പ്രതികരണങ്ങള്‍ കൊണ്ട് കമന്റുകള്‍ നിറച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക