ദാദറിലെ ശിവാജി പാർക്കില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയുടെ നെഞ്ചില്‍ പിടിച്ച്‌ സിവില്‍ വേഷത്തിലുള്ള പോലീസ് ഉദ്യോഗസ്ഥൻ.വീഡിയോ വൈറലായതോടെ ഇതു വലിയ രാഷ്ട്രീയ വിവാദമായി മാറി. എന്നാല്‍ സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് മുംബൈ പോലീസ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, സിവില്‍ വേഷത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിയെത്തി ഒരു പുരുഷ പ്രതിഷേധക്കാരനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി കാണാം. ഇതിനിടെ ഒരു വനിതാ പ്രതിഷേധക്കാരി ഇടയില്‍ പെടുകയും ഉദ്യോഗസ്ഥന്റെ കൈ അവളെ സ്പർശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണപ്പെടുകയും ചെയ്യുന്നു. പിന്നീട് ആ പെണ്‍കുട്ടിയെ വിടാതെ പിടിച്ചുകൊണ്ട് ഇയാള്‍ പ്രതിഷേധം നിയന്ത്രിക്കുന്നതും പെണ്‍കുട്ടി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് രംഗത്തെത്തി. “മുംബൈ പോലീസിന്റെ പെരുമാറ്റം ഇതെന്താണ്? എന്തുകൊണ്ട് ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥൻ ഒരു യുവതി പ്രതിഷേധക്കാരിയെ ഇങ്ങനെ കൈകാര്യം ചെയ്യുന്നു? സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ഉപയോഗിച്ചില്ല?” എന്നിങ്ങനെ അവർ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. കൂടാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്സിനെ ടാഗ് ചെയ്തും നടപടി ആവശ്യപ്പെട്ടു.

എന്നാല്‍ മുംബൈ പോലീസ് ആരോപണങ്ങള്‍ തള്ളി. വീഡിയോ നടന്ന സന്ദർഭത്തില്‍ നിന്നു വേർതിരിച്ച്‌ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് അവർ വ്യക്തമാക്കി. പുരുഷ പ്രതിഷേധക്കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ മറ്റൊരു ദിശയിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വനിത ഇടയില്‍ എത്തിയതെന്നും, ദുരുദ്ദേശം ഉണ്ടായിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ വിശദമായി പരിശോധിച്ചു. യാഥാർത്ഥ്യം മനസിലാക്കി എന്നായിരുന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ബർ പത്താന്റെ പ്രതികരണം.അതേസമയം, എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക