കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ് ആശുപത്രിയിൽ എത്തിക്കും.

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയില്‍ എത്തിയപ്പോഴാണ് ട്രെയിനില്‍വച്ച്‌ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ മന്ത്രി വി.എൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക