എല്‍ഡിഎഫില്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസിന് യോജിച്ചുപോകാന്‍ കഴിയില്ലെന്നും തട്ടുകിട്ടും എന്നതിനാല്‍ മിണ്ടാതെ മുന്നോട്ടു പോവുകയാണെന്നും അഭിപ്രായപ്പെട്ട് സീറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. മാണി പുതിയിടം. ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയച്ചന്റെ വാക്കുകൾ ചുവടെ വായിക്കാം .
എഡിഎഫില്‍ കേരള കോണ്‍ഗ്രസിന് മൗലികമായി യോജിച്ചുപോകാന്‍ കഴിയില്ല. വിദ്യാഭ്യാസരംഗത്ത് നിരീശ്വരത്വമാണ് കാണുന്നത്. അതിനോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുമോ. പിന്നെ പലപ്പോഴും മിണ്ടാതെ നില്‍ക്കുന്നത് മിണ്ടിയാല്‍ തട്ടുകിട്ടും എന്നതിനാലാണ്.
പല അവസരങ്ങളിലും മിണ്ടാതിരിക്കുന്നത് കാണരുതോ. വായില്‍ പഴമാണോ എന്നു ചോദിക്കുന്ന സാഹചര്യം വരെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അണികള്‍ അല്ല അത്തരത്തിലുളള തീരുമാനം എടുക്കേണ്ടത്. പലപ്പോഴും നേതാവിനെ ചുറ്റിപ്പറ്റിയാണ് അണികള്‍ നില്‍ക്കേണ്ടത്. പക്ഷേ നേതാവിന്റെ തലയിലാണ് വെളിച്ചം വരണ്ടേത്.
നേതാക്കള്‍ക്കിടയിലും ഇടതുമുന്നണിയില്‍ തുടരുന്നതില്‍ ഭിന്ന അഭിപ്രായമുണ്ട്. പിന്നെ അങ്ങു സഹിച്ചു കടന്നുപോകുകയാണ്. അര്‍ഹതപ്പെട്ടത് കിട്ടിയോ. തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്ബോള്‍ കൂടുതല്‍ അറിയാമെന്നും മാണി പുതിയിടം പറഞ്ഞു.

















