ഇറാനെതിരായ യുദ്ധത്തില്‍ വലഞ്ഞ് മഹാരാഷ്ട്രയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളും. യുദ്ധം ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലവര്‍ധനവിന് കാരണമായി.ഇതോടെ എല്ലാ സേവനങ്ങളുടെയും നിരക്ക് കൂട്ടാന്‍ ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഹെയര്‍കട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ നിരക്ക് 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുതുക്കിയ നിരക്ക് അനുസരിച്ച്‌, ഹെയര്‍കട്ടിന് ഇനി 180 രൂപയും ഷേവിങ്ങിനും ഹയര്‍ വാഷിനും 120 രൂപയും താടി വെട്ടുന്നതിന് 150 രൂപയും ഹെയര്‍ മസാജിന് 180 രൂപയുമാണ് ഈടാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേഷ്യലിന് 700 രൂപ മുതലും ഹെയര്‍ സ്പായ്ക്ക് 600 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.ഇറാനെതിരായ ആക്രമണങ്ങള്‍ സലൂണില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. സാധാരണയായി, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി മാസത്തിലാണ് സലൂണുകളില്‍ നിരക്ക് വര്‍ധിപ്പിക്കുക.

എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സാധാരണക്കാരെ സാരമായി ബാധിച്ചതായാണ് വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം ബാര്‍ബര്‍ ഷോപ്പുകളാണ് ഉള്ളത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രീമിയം, ആഡംബര സലൂണുകളിലും നിരക്ക് വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവിടെ 500 രൂപ മുതലാണ് ഹെയര്‍കട്ടിന്റെ നിരക്ക് തുടങ്ങുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഗ്യാസ്-ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയര്‍ന്നിരിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ എണ്ണ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക