ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍.പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ആയിരുന്നു ക്യാമറ കണ്ടെത്തിയത്.
വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവർ ബാങ്കും വെച്ചാണ് ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചത്.മാർച്ച് 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഒളിവില്‍ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ റിമാൻഡ് ചെയ്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















