അവധിക്കാലം ആഘോഷിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയ ശോഭന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശോഭനയുടെ വീഡിയോ അപ്രതീക്ഷിതമായി തന്റെ സഹപ്രവർത്തകനെ കണ്ട സന്തോഷമായിരുന്നു.നിവിൻ പോളിയേയും കുടുംബത്തേയുമാണ് ഓസ്ട്രേലിയൻ നിരത്തില്‍ ശോഭന കണ്ടുമുട്ടിയത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും ഭാര്യ റിന്നയെയും മക്കളെയും ശോഭന കണ്ടത്.
ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നില്‍ വച്ചാണ് ശോഭന താരകുടുംബത്തെ കണ്ടുമുട്ടിയത്.‘എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയേയും മക്കളെയും ശോഭന കാണിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അതിനുശേഷം നാടകീയമായി നിവിൻ പോളിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയില്‍ എത്തിയതായിരുന്നു നിവിൻ പോളി.

















