ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനുമാണ് ശിക്ഷ.കീഴടങ്ങാന്‍ ഉത്തരവിട്ട കോടതി 90,000 സിംഗപ്പൂര്‍ ഡോളര്‍ (67.46 ലക്ഷംരൂപ) നിയമപരമായ ചിലവായി കോടതിയില്‍ അടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു.

2024 ഏപ്രില്‍ മുതല്‍ തന്റെ ആസ്തി വിവരം വെളിപ്പെടുത്താന്‍ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്‌ പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.അതേസമയം അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികള്‍ തുടരുകയാണ്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക