പുതിയ ജിമെയില്‍ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് നല്‍കിയിരുന്ന സൗജന്യ സ്റ്റോറേജ് ആനുകൂല്യങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങി ടെക് ഭീമന്മാരായ ഗൂഗിള്‍.നിലവില്‍ പുതിയ അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതല്‍ നേരിട്ട് ലഭ്യമായേക്കില്ല. പകരം പുതിയ അക്കൗണ്ടുകള്‍ക്ക് തുടക്കത്തില്‍ 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഗൂഗിള്‍ അനുവദിക്കുക.

പുതിയ ഗൂഗിള്‍ അക്കൗണ്ട് നിർമ്മിക്കാൻ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഈ മാറ്റം ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവില്‍ ചില നിർദ്ദിഷ്ട രാജ്യങ്ങളില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്ക്കായി പങ്കിട്ടാണ് 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. 5 ജിബി സൗജന്യ സ്റ്റോറേജുമായി അക്കൗണ്ട് ഉപയോഗിച്ച്‌ മുന്നോട്ട് പോവുക. അല്ലെങ്കില്‍, ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ നല്‍കി അക്കൗണ്ട് രജിസ്റ്റർ/വെരിഫൈ ചെയ്ത് ബാക്കി 10 ജിബി കൂടി നേടി ആകെ 15 ജിബി സ്റ്റോറേജ് അണ്‍ലോക്ക് ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ അക്കൗണ്ടുകള്‍ നിർമ്മിച്ച്‌ സ്പാം സന്ദേശങ്ങള്‍ അയക്കുന്നത് തടയുകയാണ് ഗൂഗിളിന്റെ പ്രധാന ലക്ഷ്യം. ഫോണ്‍ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിലൂടെ വ്യാജന്മാരെ ഒഴിവാക്കാനും, ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർദ്ധിപ്പിക്കാനും, അക്കൗണ്ട് റിക്കവറി എളുപ്പമാക്കാനും സാധിക്കുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ സേവനം നല്‍കാനാണ് ഈ പുതിയ നീക്കമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക