മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍. പുറത്തു വരുന്ന പ്രാഥമിക വിവരം അനുസരിച്ച്‌ മൈനര്‍ സര്‍ജറിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നിർണായ ചർച്ചകളാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്. സോണിയ ഗാന്ധി അടക്കം വിഷയത്തിൽ ഇടപെടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുവാൻ സോണിയയുടെ ആശുപത്രിവാസം ഇടയാക്കുന്നു എന്ന ആശങ്കയും ഇതിനാൽ തന്നെ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക