KeralaNews

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും രമേശ് ചെന്നിത്തലയും അടക്കം വിഐപി സന്ദർശകർ: വിശദാംശങ്ങൾ വായിക്കാം

ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തിയത്.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികില്‍സയിലുള്ള വെള്ളാപ്പളളിയെ അവിടെ എത്തി അദ്ദേഹം കണ്ടു. വെളളാപ്പള്ളിയുമായും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും മുഖ്യമന്ത്രി സംസാരിച്ചു. രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നേരത്തേ മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, എ.ഐ.സി.സി വര്‍ക്കിങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എന്നിവരും വെള്ളാപ്പളളിയെ സന്ദര്‍ശിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വഴി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവിടേക്ക് കൊണ്ടു വരികയായിരുന്നു. ഹൃദയസംബന്ധമായ രോഗമെന്ന സംശയത്തിലാണ് എത്തിച്ചത്. മൂത്രത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button