പിണറായി വിജയന്‍ എന്തുകൊണ്ട് കേരളത്തില്‍ തോറ്റു എന്നതിന് ഒരു വീഡിയോ പങ്കുവെച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ ടി.കെ. ഗോവിന്ദനെ സിപിഎമ്മൂകാര്‍ കൂക്കിയോടിക്കുന്നതാണ് ഈ വീഡിയോ.

നിരവധി പൊലീസുകാരുടെ സംരക്ഷണയിലാണ് ടി.കെ. ഗോവിന്ദന്‍ സ്വന്തം ഗ്രാമമായ മലപ്പട്ടത്തുള്ള പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നത്. ഇത് ഒരു സിപിഎം പാര്‍ട്ടിഗ്രാമമാണെന്ന് വീഡിയോയില്‍ മനസ്സിലാക്കാനാവും. വോട്ടുചെയ്യാനെത്തിയ സിപിഎമ്മുകാരും പരിസരത്തെ വീടുകളിലെ സിപിഎമ്മുകാരുമാണ് ടി.കെ. ഗോവിന്ദനെ കൂക്കിവിളിക്കുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയായിരുന്നു ഇവിടുത്തെ സിപിഎം സ്ഥാനാര്‍ത്ഥി. പക്ഷെ ഫലം വന്നപ്പോള്‍ ടി.കെ. ഗോവിന്ദന്‍ ജയിച്ചുകയറി. എങ്ങിനെയാണ് സിപിഎം എന്ന ജനവിരുദ്ധപാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ വീഡിയോ.

ടി.കെ. ഗോവിന്ദനെ കൂക്കിവിളിച്ച മലപ്പട്ടം ബൂത്തില്‍ പി.കെ. ശ്യാമളയ്‌ക്ക് ലഭിച്ചത് വെറും 240 വോട്ടുകളാണ്. ഈ ബൂത്തില്‍ മാത്രം ടി.കെ. ഗോവിനന്ദ് ലഭിച്ചത് 420 വോട്ടുകളുടെ ലീഡ് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക