മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ആലപ്പുഴയില്‍ വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ കദളിപ്പഴം പാല്‍ ആണ് വഴിപാടായി നേർന്നത്.ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തിയത് ആരാധകനായ ഏതോ ഒരു പാർട്ടി അനുഭാവി ആണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരിലെ വസതിയില്‍ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















