കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. മറ്റ് തടസങ്ങളില്ലെങ്കില്‍ കെസി വേണുഗോപാലിൻ്റെ ലാൻഡിംഗും പരിഗണനയിലെന്ന് സൂചന.

തരംഗമെങ്കില്‍ 100 സീറ്റ് വരെ കിട്ടി അധികാരത്തില്‍ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളില്‍ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രവ‍ർത്തകരോട് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാർക്ക് ഇത്തവണ പ്രത്യേക ട്രെയിനിംഗും പൂർത്തിയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ വി ഡി സതീശൻ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക. ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ തലേന്ന് പറവൂരില്‍ പൊതുപരിപാടികളിലാണ് വിഡി സതീശൻ. രാവിലെ ഒരു പള്ളിയില്‍ പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങിനെത്തി. മാധ്യമങ്ങള്‍ പല കുറി ചോദിച്ചിട്ടും എല്ലാം നാളെ പറയാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സി വേണുഗോപാല്‍ കെപിസിസി ഓഫീസിലാകം വോട്ടെണ്ണൽ കാണുക. പതിവുപോലെ ഹരിപ്പാട് നന്നാവില്ല ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയുക. തിരുവനന്തപുരം വഴുതക്കാട് ഉള്ള വസതിയിൽ ആയിരിക്കും രമേശ് വോട്ടെണ്ണൽ ദിവസം ഉണ്ടാകുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക