കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയില്‍ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്ബാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകരായ ഫൈസല്‍ വിളക്കോട് മിറാജ് പേരാവൂർ അജില്‍കുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്ബാലയെ പിടികൂടുകയായിരുന്നു. പാമ്ബിനെ പിന്നീട് വനത്തില്‍ വിട്ടു.
ഒരാഴ്ചക്കപള്ളില്‍ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്നും രാജ വെമ്ബാലയെ പിടികൂടുന്നത്. നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും രാജവെമ്ബാലയെ പിടികൂടിയിരുന്നു. മാർക്ക് പ്രവർത്തകൻ രാജവെമ്ബാലയെ പിടികൂടി പിന്നീട് വനത്തില്‍ വിട്ടു.
ഇരിട്ടി വാണിയപ്പാറ തുടിമരത്ത് വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടിഇരിട്ടി വാണിയപ്പാറ തുടിമരത്ത് വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
Posted by Kannur Vision Online on Friday, August 15, 2025
രണ്ട് ദിവസം മുമ്ബ് വടക്കാഞ്ചേരി പൂതനക്കയത്തും കൂറ്റൻ രാജവെമ്ബാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്ബിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നാണ് പാമ്ബിനെ പിടികൂടിയത്. തോട്ടില്‍ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്ബിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

















