നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മുസ്‌കാന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസില്‍ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ്‌ ഖാന്‍ കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അജാസിന്‍റെയും അനീഷയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ്‌ പറഞ്ഞു. എന്നാല്‍, ബന്ധുക്കള്‍ എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയില്ല.

അനിഷയുടെ സ്വന്തം മകള്‍ രണ്ടുവയസുകാരി എല്‍മയും സംഭവത്തോടെ തനിച്ചായി. നിലവില്‍ പിതാവിനൊപ്പം പൊലീസ്‌ സ്റ്റേഷനിലുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റും. 25 വർഷംമുമ്ബാണ്‌ അജാസിന്‍റെ കുടുംബം നെല്ലിക്കുഴിയില്‍ എത്തിയത്‌. ഇവിടത്തെ ഫർണിച്ചർ കടയില്‍ ജീവനക്കാരനായിരുന്ന അജാസ്‌ രണ്ടുവർഷംമുമ്ബാണ്‌ നെല്ലിക്കുഴിയില്‍ സ്ഥലം വാങ്ങി വീടുവച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക