GalleryKeralaWild Life

കോതമംഗലത്തെ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാല പിടിയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്ബാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേല്‍തൊട്ടി ഭാഗത്തെ പറമ്ബിലാണ് നാട്ടുകാർ പാമ്ബിനെ കണ്ടത്. പിന്നാലെ പാമ്ബ് പുഴയ്ക്ക്സമീപമുളള പറമ്ബിലെ ഒരു മരത്തില്‍ കയറി. വനപാലകരുടെ നിർദ്ദേശപ്രകാരം പാമ്ബുപിടുത്ത വിദഗ്ദ്ധൻ സേവി സ്ഥലത്തെത്തി രാജവെമ്ബാലയെ പിടികൂടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്ബിനെ പിടികൂടാനായത്. മരത്തിന്‍റെ ചില്ലയടക്കം മുറിച്ചുനീക്കിയശേഷമാണ് പാമ്ബിനെ പുറത്തെത്തിക്കാനായത്. തുടര്‍ന്ന് മരത്തിന്‍റെ ചില്ലകള്‍ക്കുള്ളിലൊളിച്ച പാമ്ബിനെ വലിച്ച്‌ പുറത്തേക്കിട്ടശേഷം പിടികൂടുകയായിരുന്നു. പാമ്ബിനെ നിരീക്ഷിക്കുന്നതിനായി തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

രാജവെമ്ബാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍:

#kingcobra

Posted by Kerala Speaks Online on Wednesday 12 March 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button