ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ വിലക്കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.1,19,999 രൂപ വിപണി വിലയുള്ള ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ വെറും 80,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. അതായത്, ഉപഭോക്താക്കള്‍ക്ക് നേരിട്ട് 39,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ആണ് ലഭിക്കുന്നത്.

പരിമിതകാല ഓഫർ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിയോമാർട്ട് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഓഫർ ഒരു പരിമിതകാല ഡീല്‍ ആയാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ സ്റ്റോക്കുകള്‍ തീരുന്നതിന് മുൻപോ അല്ലെങ്കില്‍ ഓഫർ കാലാവധി അവസാനിക്കുന്നതിന് മുൻപോ വാങ്ങാൻ താല്പര്യമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന വില കാരണം ഐഫോണ്‍ പ്രോ മോഡലുകള്‍ വാങ്ങാൻ മടിച്ചുനിന്നവർക്ക് ഇത് മികച്ചൊരു അവസരമാണ്.

ഐഫോണ്‍ 16 പ്രോ: പ്രധാന സവിശേഷതകള്‍

വിലക്കുറവ് മാത്രമല്ല, അത്യാധുനിക ഫീച്ചറുകള്‍ കൊണ്ടും സമ്ബന്നമാണ് ഐഫോണ്‍ 16 പ്രോ. 120Hz പ്രൊമോഷൻ റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് മികച്ച വിഷ്വല്‍ അനുഭവവും സുഗമമായ ഗെയിമിംഗും വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ A18 പ്രോ ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. മുൻ മോഡലുകളെ അപേക്ഷിച്ച്‌ 20 ശതമാനം വേഗതയേറിയ ഗ്രാഫിക്സും (GPU) 15 ശതമാനം കൂടുതല്‍ പ്രവർത്തനക്ഷമതയും ഈ ഫോണ്‍ നല്‍കുന്നു. ഊർജ്ജ ഉപഭോഗം കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ക്യാമറ: ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി 48MP മെയിൻ ക്യാമറ, 48MP അള്‍ട്രാ വൈഡ് സെൻസർ, 5X ടെലിഫോട്ടോ ലെൻസ് എന്നിവയുണ്ട്. പ്രോറെസ് (ProRes) വീഡിയോ റെക്കോർഡിംഗും സെക്കൻഡ് ജനറേഷൻ ക്വാഡ് പിക്സല്‍ സെൻസറും ഇതിനെ ഒരു പ്രൊഫഷണല്‍ ക്യാമറയ്ക്ക് തുല്യമാക്കുന്നു. പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഫീച്ചറായ ‘ആപ്പിള്‍ ഇന്റലിജൻസ്’ (Apple Intelligence) പൂർണ്ണമായും പിന്തുണയ്ക്കുന്ന ഫോണാണിത്.

3,582mAh ബാറ്ററിയും 25W മാഗ്‌സേഫ് ചാർജിംഗും യുഎസ്ബി 3 സ്പീഡും ഈ ഫോണിന്റെ മറ്റ് ആകർഷണങ്ങളാണ്. ഐഫോണ്‍ 16 പ്രോയ്ക്ക് പുറമെ സമാനമായ രീതിയില്‍ ഐഫോണ്‍ 17 സീരീസിനും സാംസങ് ഗാലക്സി എസ് 25 പ്ലസ് മോഡലിനും വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സമയം പാഴാക്കാതെ ഉടൻ തന്നെ നിങ്ങളുടെ സ്വപ്നമായ ഐഫോണ്‍ സ്വന്തമാക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക