ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയില്‍ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ. എന്നാണെന്നും അതേസമയം, പാസ്പോർട്ടില്‍ ശശി എന്ന് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ആണ് നേതാക്കള്‍ പറയുന്നത്.

പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ നല്‍കണം. എന്നാല്‍ ശശി ഇത് ചെയ്തതായി വിവരമില്ലെന്നും തെറ്റായ വിവരം നല്‍കി പാസ്പോർട്ട് എടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും നേതാക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേരിനു പുറമെ സ്കൂള്‍ സർട്ടിഫിക്കറ്റിലെ ജനന തീയതിയില്‍ കൃത്രിമം കാണിച്ചുവെന്നും ശശിക്കെതിരെ ആരോപണമുണ്ട്. ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക