പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. യുവ നടി നല്‍കിയ പീഡന പരാതിയില്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നാണ് പ്രോസിക്യൂട്ടർ കോടതിയില്‍ വാദിച്ചത്.
അതേസമയം രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും പരിഗണിച്ചിട്ടില്ല. നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും കരള്‍ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങള്‍. ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തില്‍ അടുത്ത നടപടി തെളിവെടുപ്പ് ആയിരിക്കും.
രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത് വിവാദങ്ങളെ തുടർന്ന് ആദ്യമാക്കാൻ എടുത്ത അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വക്കാലത്തില്‍ നിന്നും ഒഴിഞ്ഞിരുന്നു. ഐസിസി അംഗമായ സിയാദ് രഞ്ജിത്തിന് വേണ്ടി ഹാജരായത് വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. എന്നാല്‍ താൻ കഴിഞ്ഞദിവസം തന്നെ ഐസിസിയില്‍ നിന്നും രാജിവച്ചു എന്നായിരുന്നു സിയാദിന്റെ വിശദീകരണം.
ജനുവരി 9 ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇവ നടി പരാതിയില്‍ പറയുന്നത്. രഞ്ജിത്തിനെ കാണാൻ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവ നടി പരാതിയില്‍ പറയുന്നു.

















