റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണം. ചാനലിന്റെ സാമ്പത്തിക സ്രോതസ്, ഉടമകളുടെ നിക്ഷേപങ്ങള്‍, ഓഹരികള്‍ എന്നിവയിലാണ് ഇ ഡി അന്വേഷണം നടക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസും, ബ്രോഡ്കാസ്റ്റിംഗ് ലൈസൻസുമില്ലാതെയുള്ള നിയമവിരുദ്ധ സംപ്രേക്ഷണത്തിന് പണമിറക്കിയവരിലേക്കും അന്വേഷണമുണ്ട്.

ഉടമസ്ഥാവകാശം കൈമാറിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമ‍ർപ്പിക്കാൻ ചാനലിന്റെ ലൈസൻസി ആയിരുന്ന എം. വി നികേഷ് കുമാ‍റിന് ആഭ്യന്തര മന്ത്രാലയവും വാ‍ർത്താ വിനിമയ പ്രക്ഷേപണ വകുപ്പും നിർദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവർത്തനാനുമതി ഇല്ലാതെയായിരുന്നു കഴി‍ഞ്ഞ രണ്ട് വ‍ർഷവും ചാനലിന്റെ പ്രവ‍ർത്തനം. ചാനലിന്റെ സാമ്പത്തിക സ്രോതസ് കേന്ദ്രീകരിച്ചാണ് ഇഡിയുടെ പ്രധാനമായും ഇ‍ഡി അന്വേഷണം. ഇതുമായ ബന്ധപ്പെട്ട മുഴുവൻ രേഖകളും ദേശീയ ഏജൻസി പരിശോധിക്കും. കഴിഞ്ഞ ദിവസം ചാനലിന്റെ സുരക്ഷ ക്ലിയറൻസ് പിൻവലിച്ചെന്ന് ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സുരക്ഷ ക്ലിയറൻസും ലൈസൻസുമുള്ളവർക്കാണ് ചാനല്‍ പ്രവ‍ർത്തിക്കാൻ അനുമതി ലഭിക്കുക. ഇവ കൈമാറ്റം ചെയ്യാനും കഴിയില്ല.നിയമവിരുദ്ധമായാണ് ആന്റോ ആഗസ്റ്റിന്റെയും സഹോദരങ്ങളുടെയും കയ്യില്‍ ലൈസൻസ് എത്തിയത്. ഇതിലും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം നടക്കും. റിപ്പോ‍ട്ടർ ചാനലിന്റെ പ്രവർത്തനം സംബന്ധിച്ച്‌ പരാതി ഉ‍യ‍ർന്നപ്പോള്‍ തന്നെ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക