കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ട ജിം സന്തോഷിന്റെ ചരമവാർഷികത്തില്‍ കൊല്ലം കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോർഡുകള്‍.ജിം സന്തോഷിന്റെ അനുയായികളാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിച്ചത്. ഈ മാസം 27നാണ് സന്തോഷിന്റെ ചരമദിനം.

ഇതിന് മുന്നോടിയായാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നട്ടപ്പാതിര കാട്ടുതീ പോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നീ വാചകങ്ങളാണ് ഫ്‌ളക്‌സ് ബോർഡിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025 മാർച്ച്‌ 27ന് പുലർച്ചെയാണ് ജിം സന്തോഷിനെ വീട്ടില്‍ കയറി വെട്ടി കൊന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ അലുവ അതുലിനെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് ഒരു സംഘം വെട്ടിക്കൊന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക