കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകള്‍ എടുത്തുമാറ്റി തൃശൂർ കോർപ്പറേഷൻ.പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചതില്‍ അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകളാണ് കോർപ്പറേഷൻ എടുത്തു മാറ്റിയത്. വിവിധ ഇടങ്ങില്‍ വച്ച ബോർഡുകളെല്ലാം എടുത്ത് റോഡില്‍ കൂട്ടിയിട്ട ശേഷം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മിനി ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് തൃശ്ശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിരിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേത താല്‍പ്പര്യ പ്രകാരമാണ് ഡിഡിപിഎച്ച് പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചത്. എട്ട് പുലികളി സംഘങ്ങള്‍ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക. ആകെ 24 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പുലിക്കളി സംഘങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സുരേഷ് ഗോപി യാഥാർത്ഥ്യമാക്കിയത്. എന്നാല്‍ നാടിന്റെ തനത് കല പൈതൃകങ്ങളെ എങ്ങനെ നശിപ്പിക്കാമെന്ന് വിഷയത്തില്‍ നിരന്തരം ഗവേഷണം നടത്തുന്ന ഇടത് പക്ഷത്തിനും അവർ നേതൃത്വം നല്‍കുന്ന കോർപ്പറേഷനും ഇതൊന്നും സംഗതി അത്ര പിടിച്ചിട്ടില്ല. അതാണ് ബോർഡുകള്‍ എടുത്തുമാറ്റുന്നതിലേക്ക് എത്തിച്ചത്.
അങ്ങിനെ ജനങ്ങൾ സത്യം അറിയണ്ടാ 🫵🏼 ചരിത്രത്തിൽ ആദ്യമായി തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ 3 ലക്ഷം രൂപ വീതം…
Posted by Vallatholinte Kavipada on Monday, September 8, 2025

















