മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പിതാവിന്‍റെ ഓർമകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും രാഹുല്‍ എക്സിലെ കുറിച്ചു.

‘പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം – ഞാൻ തീർച്ചയായും അവ നിറവേറ്റും’. -രാഹുല്‍ എക്സില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് കോണ്‍ഗ്രസ് പാർട്ടി ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു. കൂടാതെ, രാജീവിന്‍റെ ഓർമകളുടെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. രാവിലെ സമാധിസ്ഥലമായ വീർഭൂമിയില്‍ രാഹുല്‍ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, സചിൻ അടക്കം കോണ്‍ഗ്രസ് നേതാക്കളും പുഷ്പാർച്ചന നടത്തി.

ഇന്ത്യയുടെ മഹാനായ പുത്രനാണ് രാജീവ് ഗാന്ധി എന്ന് മല്ലികാർജുൻ ഖാർഗെ എക്സില്‍ കുറിച്ചു. ‘ഇന്ത്യയുടെ മഹാനായ പുത്രനായ രാജീവ് ഗാന്ധി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ പ്രതീക്ഷ ഉണർത്തി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കും ഇന്ത്യയെ സജ്ജമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധീരവുമായ ഇടപെടലുകള്‍ നിർണായകമായിരുന്നു.’

‘വോട്ടിങ് പ്രായം 18 ആയി കുറക്കുക, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക, ടെലികോം, ഐ.ടി വിപ്ലവത്തിന് നേതൃത്വം നല്‍കുക, കമ്ബ്യൂട്ടറൈസേഷൻ പരിപാടി നടപ്പിലാക്കുക, സുസ്ഥിരമായ സമാധാന ഉടമ്ബടികള്‍ ഉറപ്പാക്കുക, സാർവത്രിക രോഗപ്രതിരോധ പരിപാടി ആരംഭിക്കുക, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുൻ പ്രധാനമന്ത്രി, ഭാരതരത്ന, രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഞങ്ങളുടെ ആദരാഞ്ജലികള്‍.’

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തമിഴ്പുലികള്‍ ആസൂത്രണം ചെയ്ത ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1984ല്‍ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജീവ് കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറില്‍ 40ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക