ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികള്‍ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ഗുണ്ടാകുടിപ്പകയാണെന്നാണ് അനുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. ജിം സന്തോഷിനെ വീട്ടില്‍ കയറി ക്രൂരമായാണ് കൊലപ്പെടുത്തിയത്. അമ്മ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതിക്രൂരമായിരുന്നു കൊലപാതകം. അന്ന് കേസില്‍ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ച്‌ ഗുണ്ടാസംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക