മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

തിരുവനന്തപുരം സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരിയും സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് പരസ്യമായ അടിപിടിയില്‍ കലാശിച്ചത്. യുവാവ് പെണ്‍കുട്ടിയുടെ മർദനമേറ്റ് നിലത്തു വീഴുമ്പോള്‍, ചുറ്റും കൂടിയവർ ‘ഇടിക്കെടാ’ എന്ന് ആക്രോശിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാണികള്‍ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചതോടെ യുവതി മർദനം തുടരുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/share/v/1FxgTzZxx9

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ തിരക്കിയെങ്കിലും ‘തമാശയ്ക്ക് ചെയ്തതാണ്’ എന്നായിരുന്നു ഇരുവരുടെയും വിചിത്രമായ മറുപടി. എന്നാല്‍, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.തലസ്ഥാനത്തെ നൈറ്റ് ലൈഫിന്റെ അടയാളമായ മാനവീയം വീഥിയില്‍ സംഘർഷങ്ങള്‍ പതിവാകുകയാണ്. നേരത്തെ ഇൻസ്റ്റാഗ്രാം വീഡിയോ പകർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തില്‍ കലാശിച്ചിരുന്നു. മദ്യപാനവും കൂട്ടത്തല്ലും പതിവായതോടെ പോലീസ് ഇവിടെ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും സ്ഥിരം എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലഹരി സംഘങ്ങളുടെ വിളയാട്ടം മാനവീയത്തിന്റെ സമാധാനം കെടുത്തുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക