പാളയത്തെ അഖില്‍ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്‌ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത മറുനാടൻതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാർ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഇതില്‍ ഒരു സ്ഥാപനത്തില്‍ ചെളിനിറത്തിലുള്ള വെള്ളമാണ് അടുക്കളയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

അർധരാത്രി പ്രവർത്തനമാരംഭിച്ച്‌ പുലർച്ചയോടെ നിർമാണം പൂർത്തിയാക്കുന്ന കേന്ദ്രങ്ങളാണിവയിലേറെയും. ഈ എണ്ണക്കടികള്‍ ശരിയായ മാനദണ്ഡംപാലിക്കാതെയാണ് മറ്റുകടകളിലേക്ക് വിതരണം ചെയ്യുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങള്‍ ഉപയോഗിച്ചായിരിക്കണം വിതരണവും സൂക്ഷിക്കലും നടത്തേണ്ടത്. എന്നാല്‍, പ്ലാസ്റ്റിക് സഞ്ചികളിലാണ് നഗരത്തില്‍ ഇവ വിതരണംചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലർച്ചെ ഇരുചക്രവാഹനങ്ങളില്‍ തൂക്കിയിട്ടും മറ്റും ഇത്തരം സഞ്ചികളുമായി പോകുന്ന വിതരണക്കാരെ കാണാനാകും. ഉപയോഗിച്ച എണ്ണയില്‍ പുതിയത് വീണ്ടും പാകംചെയ്യാൻ ഉപയോഗിക്കുന്ന പ്രവണതയും ഇവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസി. കമ്മിഷണർ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക