ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ കെഎംസി ആശുപത്രി കല്ലിശ്ശേരി എന്ന പ്രദേശത്തിന് സമ്മാനിച്ചത് നൂറുകണക്കിന് തൊഴിലവസരങ്ങളും വികസന സാധ്യതകളും റിയൽ എസ്റ്റേറ്റ് മൂല്യവർദ്ധനവുമാണ്. എന്നാൽ പതിവുപോലെ കേരളത്തിൻറെ സ്ഥിരം ശാപമായ അനാവശ്യ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ആശുപത്രിക്കെതിരെ നടത്തി വിരലിൽ എണ്ണാവുന്ന ഒരു വിഭാഗമാളുകൾ രംഗത്തിറങ്ങിയിരിക്കുകയാണ്. നാട് നന്നാക്കാനോ പ്രകൃതിയെ സംരക്ഷിക്കാനും അല്ല ഇവരുടെ പ്രതിഷേധമെന്ന് വ്യക്തമാക്കിക്കൊണ്ട് സമരക്കാരുടെ ഇരട്ടത്താപ്പ് പൊളിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രതീഷ് കുമാർ എന്ന വ്യക്തിയുടെ പ്രൊഫൈലിൽ നിന്നാണ് ഈ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സമരക്കാരായിട്ടുള്ളവരുടെ വീട്ടുകാരിൽ പലരും ഈ ആശുപത്രിയിൽ ആണ് ജോലി ചെയുന്നത്. ആശുപത്രി വന്നത് മൂലമുള്ള ചെറുകിട വ്യാപാരത്തിന്റെ സാധ്യത ഉപയോഗിക്കുകയോ അതുമല്ലെങ്കിൽ ആശുപത്രിയിലെ ജീവനക്കാർക്ക് വീടിൻറെ മുറികൾ വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുകയോ ചെയ്യുന്നവരിൽ ചുരുക്കം പേരുടെ ബന്ധുക്കൾ തന്നെയാണ് ഈ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും പിന്നിൽ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.ഈ സമരക്കാരുടെ ഗൂഢ ലക്ഷ്യം എന്താണെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ആശുപത്രിക്ക് സമീപമുള്ള ഇവരിൽ ചിലരുടെ അഞ്ചോ ആറോ സെൻറ് സ്ഥലത്തിന് രണ്ടും മൂന്നും കോടി രൂപ വില കിട്ടണം എന്ന് മനോഭാവമാണ് ഇവർക്കുള്ളത്. അതായത് നാട്ടുനടപ്പുള്ളതിന്റെ പതിന്മടങ്ങ് വിലയാണ് ഇവർ, സംരംഭകരായ, അല്ലെങ്കിൽ നിക്ഷേപം നടത്തിയ ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഉള്ള ഇത്തരം സമരങ്ങൾ കേരളത്തിലെ വ്യവസായികളുടെയും നിക്ഷേപകരുടെയും നട്ടെല്ലൊടിക്കുകയാണെന്നുള്ള യാഥാർത്ഥ്യവും, ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ ഉദ്ദേശങ്ങളും ആണ് ഈ പോസ്റ്റിലൂടെ വെളിപ്പെടുന്നത്. ഇതിന്റെ ഏറ്റവും രസകരമായ കാര്യം എന്താണെന്നാൽ രോഗികളെ ബുദ്ധിമുട്ടിക്കുന്ന ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് സ്വന്തം വീട് കോടികൾ മേടിച്ചു ആശുപത്രിക്ക് വിറ്റ പഞ്ചായത്ത് അംഗം ആണെന്നാണ്. ഈ മെമ്പറിന്റെ നേതൃത്വത്തിൽ ആണ് ഒരാഴ്ച മുമ്പ് രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ഏകദേശം മുപ്പത്തിഅഞ്ചോളം വാഹനങ്ങളുടെ കാറ്റഴിച്ചു വിട്ടതും, ചുറ്റിനും കൂർത്ത ഉപകരണങ്ങൾ ഉപയോഗിച്ച് പോറൽ വരുത്തിയതും. നിലവിൽ പോലീസ് അന്വേഷണത്തിലാണ് ഈ മെമ്പറിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണ സമരമുറ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക