തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രി ജി.ആർ അനിൽ നിർവഹിക്കും ലോക മാജിക്കിൽ വ്യക്തിമുദ്ര പതിപ്പിച്ച മെർലിൻ അവാർഡ്, ഗിന്നസ് റെക്കോർഡ് എന്നീ അംഗീകാരങ്ങൾ നേടിയ ടിജോ വർഗീസിന് ജെസി ഡാനിയൽ ദേശീയ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും.
ബെസ്റ്റ് പെർഫോർമർ അവാർഡ് പി. സി ചന്ദ്രബോസും സ്വീകരിക്കും. ജെസി ഡാനിയലിന്റെ ജന്മദിനമായ ഫെബ്രുവരി 26 സിനിമാ ദിനമായി ആചരിക്കും. എംഎൽഎമാർ കലാസാംസ്കാരിക രംഗത്തുള്ളവർ, ജെസി ഡാനിയലിന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ജെസി ഡാനിയൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





