ആലപ്പുഴ ഹരിപ്പാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.

ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. രഘുകുമാറിന്റെ അനന്തരവൻ ആണ് മരിച്ച ശ്രീനാഥ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക