പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല.പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശൻ തവള വീർത്ത പോലെ വീർത്തു.

ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിന്. പറവൂരില്‍ കരഞ്ഞത് നാടകം കളിച്ചു. കോണ്‍ഗ്രസില്‍ വി ഡി സതീശൻ ഒറ്റക്ക്. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും. വേണുഗോപാല്‍ ആണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിന്നെ ചെന്നിത്തലയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമല സ്വർണ്ണക്കെള്ളയില്‍ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതി. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിയാല്‍ തന്ത്രി കുറ്റവാളി ആയേക്കാം. തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണം.

ശങ്കർ ദാസ് ഉള്‍പ്പെടെയുള്ളവർ ജയിലില്‍ കിടക്കുന്നു.വാസു അഴിമതി കാണിച്ചെന്ന് താൻ വിശ്വസിക്കുന്നില്ല. അവർക്ക് വേണ്ടി പറയാൻ ഇവിടെ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്ത്രിയും ചാവും ശബരിമലയും പോകുമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക