മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച്‌ ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ എന്ന കാറാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

213.52 കിലോമീറ്റർ വേഗത്തില്‍ എത്തിയാണ് ഈ വാഹനം ഡ്രിഫ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ ഡ്രൈവറായ ജേസണ്‍ യെ ആണ് ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആറിലൂടെ ഈ നേട്ടം കൈവരിച്ച്‌ വ്യക്തി. ഡ്രിഫ്റ്റ് ചെയ്ത ശേഷം 132 മൈല്‍ വേഗത്തില്‍ വാഹനം മുന്നോട്ട് എടുത്ത് പോകുകയും ചെയ്തതായാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വേഗത്തില്‍ ഓടിച്ചുവരുന്നതിന്റെയും ഡ്രിഫ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ലാക്ക് നിറത്തിലുള്ള ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ ഇലക്‌ട്രിക് കാർ ഒരു ട്രാക്കിലൂടെ വേഗത്തില്‍ വരുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് ഇത് വരുന്ന വേഗത്തില്‍ തന്നെ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. 2025 ഒക്ടോബർ 29-ല്‍ ചൈനയിലെ ബീജിങ്ങിലാണ് ഈ റെക്കോഡ് പ്രകടനം നടന്നത്. സാവോ ജുൻഫെങ് 2022-ല്‍ സീക്കർ എന്ന വാഹനത്തില്‍ നേടിയ 207.996 കിലോമീറ്റർ വേഗത്തിലെ ഡ്രിഫ്റ്റിങ്ങ് റെക്കോഡ് ആണ് ജേസണ്‍ യെ തിരുത്തി കുറിച്ചിരിക്കുന്നത്.

50 മീറ്ററിലധികം ദൂരം 30 ഡിഗ്രി ഡ്രിഫ്റ്റ് ആംഗിള്‍ നിലനിർത്തിയുമാണ് ജേസണ്‍ യെ ഈ റെക്കോഡ് സൃഷ്ടിച്ചത്. റെക്കോഡ് പ്രകടനത്തിനായി ഉപയോഗിച്ച ഹൈപ്‌ടെക് എസ്‌എസ്‌ആർ എന്ന കാർ മൂന്ന് മോട്ടോറുകളുള്ള ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുള്ള വാഹനമാണ്. മുന്നില്‍ 320 കിലോവാട്ട് ശേഷിയുള്ള ഒരു പെർമനെന്റ് മാഗ്‌നെറ്റ സിൻക്രണസ് മോട്ടോറും പിന്നില്‍ 260 കിലോവാട്ടും 320 കിലോവാട്ടും ശേഷിയുള്ള രണ്ട് മോട്ടോറുകളുമാണ് നല്‍കിയിരിക്കുന്നത്. 1224 എച്ച്‌പിയാണ് ഇവയുടെ കംപയ്ൻഡ് പവർ.

വേഗതയുടെ കാര്യത്തിലും ഈ വാഹനം വളരെയേറെ മുന്നിലാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 1.9 സെക്കന്റ് സമയം മാത്രമാണ് ഈ വാഹനം എടുക്കുന്നത്. മണിക്കൂറില്‍ 251 കിലോമീറ്ററാണ് ഹൈപ്‌ടെക് എസ്‌എസ്‌ആറിന്റെ പരമാവധി വേഗത. ICE മോഡല്‍ കാറില്‍ ഏറ്റവും വേഗതയേറിയ ഡ്രിഫ്റ്റ് റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത് നിസാൻ ജിടി-ആർ നിസ്‌മോ എന്ന കാർ ഉപയോഗിച്ചാണ്. 304.96 കിലോമീറ്ററായിരുന്നു റെക്കോഡ് വേഗത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക