വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഉദയ്പൂരില്‍ വെച്ച്‌ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. താരങ്ങള്‍ ഇതേക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വിജയ്‍യുടെ വസതിയിലെ ദീപാലങ്കാരങ്ങള്‍ വിവാഹം ഉടൻ ഉണ്ടാകുമെന്ന കാര്യത്തില്‍ ആരാധകർക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ്, താരത്തിന്റെ വീട് അലങ്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്.

ഈ മാസം അവസാനം ഉദയ്പൂരില്‍ വെച്ച്‌ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.വിജയ്‍യുടെ വീടിന്റെ മൂന്ന് വശങ്ങളിലും ലൈറ്റുകളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്ന ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തുവിട്ടു. വിവാഹത്തിന് മുന്നോടിയായി വധൂവരന്മാരുടെ വീട് ദീപങ്ങളാല്‍ അലങ്കരിക്കുന്നത് ഇന്ത്യൻ ആചാരങ്ങളുടെ ഭാഗമാണ്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍ രശ്മികയെ കണ്ടിരുന്നു. ഫ്ലോറല്‍ കോർഡ്-സെറ്റ് ധരിച്ച താരം വളരെ വേഗത്തില്‍ വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.അടുത്തിടെ വൈറലായ ഇവരുടെ വിവാഹക്ഷണക്കത്ത് പ്രകാരം, ഫെബ്രുവരി 26-നാണ് വിവാഹം നടക്കുക. തുടർന്ന് മാർച്ച്‌ 4-ന് ഹൈദരാബാദില്‍ വെച്ച്‌ വിവാഹ സല്‍ക്കാരം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ക്ഷണക്കത്തിലെ വരികള്‍ ഇങ്ങനെ: “ഞങ്ങളുടെ ജീവിതത്തിലെ വളരെ സവിശേഷമായ ഒരു വാർത്ത പങ്കുവെക്കാനും ആ വലിയ നിമിഷത്തിന്റെ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഇത് എഴുതുന്നത്. കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, രശ്മികയും ഞാനും 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെ വിവാഹിതരാകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോള്‍, ഇതുവരെയുള്ള ഞങ്ങളുടെ യാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഈ അവസരത്തെ കൂടുതല്‍ സവിശേഷമാക്കും.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക