പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍ പടക്കം പൊട്ടിച്ചതാണ് വിഡി സതീശനെ ദേഷ്യം പിടിപ്പിച്ചത്. മാലപ്പടക്കം നിർത്താതെ പൊട്ടിയതോടെ, താൻ സംസാരിക്കുന്നില്ലെന്നും വേറെ ആരെയെങ്കിലും വിളിക്കാനും അദ്ദേഹം ദേഷ്യത്തോടെ ആവശ്യപ്പെട്ടു.
സതീശൻ ദേഷ്യപ്പെടുന്നതും ചുറ്റും നില്‍ക്കുന്നവരെ ശകാരിക്കുന്നതുമായ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വേദിയില്‍ സ്വാഗത പ്രാസംഗികൻ പടക്കം പൊട്ടിക്കുന്നത് നിർത്താൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

















