ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.സ്പോണ്‍സർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നല്‍കുക. ചെലവായ 7 കോടിയും കിട്ടണമെന്ന് നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിലപാട്. സംഗമത്തിന്റെ ചെലവിനത്തില്‍ കമ്ബനിയ്ക്ക് ഇതുവരെ നല്‍കിയ്‌ 3.69 കോടി രൂപയാണ്.

ഇനി 1.06 കോടി രൂപ മാത്രമേ നല്‍കുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ എന്നാല്‍ ഈ തുക പോരെന്നാണ് സൊസൈറ്റിയുടെ നിലപാട്. സ്പോണ്‍സർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി മാത്രമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പമ്ബയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏർപ്പെടുത്തുന്നതിനും മറ്റുമുള്ള ഈവന്റ് മാനേജ്‌മെന്റ് പ്രവർത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷൻ (IIIC) എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക