ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പാർലമെന്റ് നടപടികള്‍ക്കായെത്തിയ തരൂർ, പ്രതിഷേധങ്ങള്‍ക്കിടയിലൂടെ ഫോണില്‍ സംസാരിച്ച്‌ നടക്കുമ്പോഴാണ് പടികളില്‍ കാല്‍ തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പരുക്കേറ്റെങ്കിലും തന്റെ പാർലമെന്ററി പ്രവർത്തനങ്ങള്‍ മുടങ്ങില്ലെന്ന് ശശി തരൂർ അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ വീല്‍ചെയറില്‍ പാർലമെന്റിലെത്തുമെന്നും ഔദ്യോഗിക കൃത്യനിർവഹണത്തില്‍ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണി അദ്ദേഹം വീല്‍ചെയറില്‍ പാർലമെന്റിലെത്തുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക