പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം എൽ ഓഫീസിരിക്കുന്ന വസ്തുവിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ദീർഘകാലമായി സംഘടനയുടെ ഭാരവാഹികളും പാലാ പള്ളിയുമായി (കത്തീഡ്രൽ) തർക്കം നിലനിൽക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിന്റെ മെയിന്റനൻസ് വർക്കിന് തുടക്കം കുറിച്ചപ്പോൾ പള്ളി കൈകാരന്മാരും വൈദികരും തർക്കം പറയുകയും വിഷയം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. ഇരുവശവും രമ്യമായി ചർച്ച ചെയ്തു തർക്ക പരിഹാരം കാണണമെന്ന മധ്യസ്ഥ നിർദ്ദേശം പോലീസ് നൽകിയതിന് പിന്നാലെയാണ് അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്.

ഉടമസ്ഥതവകാശ തർക്കം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് സി വൈ എംഎൽ ഓഫീസ് സ്ഥിതി ചെയ്യുന്നതെന്നാണ് പള്ളിയുടെ അവകാശവാദം. എന്നാൽ കിഴക്കേക്കര കുടുംബത്തിൻറെ വകയായുള്ള വസ്തുവിൽ കുടിയിരിപ്പ് അവകാശമായി തങ്ങൾക്ക് ലഭിച്ച സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്ന് സി വൈ എം എൽ ഭാരവാഹികളും നിലപാടെടുക്കുന്നു. ടൗണിന്റെ ഹൃദയ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വസ്തുവായതിനാൽ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള തർക്കങ്ങൾ അനന്തമായി നീളുകയായിരുന്നു. ഓഫീസ് തകർത്താൽ സി വൈ എം എല്ലിനെ ഇവിടെ നിന്ന് പുറത്താക്കാം എന്ന ദുർബുദ്ധിക്ക് പിന്നിൽ പാലാ പള്ളി വികാരി അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആക്ഷേപവും ഉയരുന്നുണ്ട് എന്നതിനാൽ വിഷയം ഏറെ സങ്കീർണവും ആണ്.

സി വൈ എം എൽ – രാജ്യത്തെ ആദ്യ ക്രൈസ്തവ യുവജന സംഘടന

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് പതിനഞ്ചാം തീയതി തന്നെയാണ് സി വൈ എം ലും രൂപീകൃതമായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് പതിനഞ്ചാം തീയതി തന്നെയാണ് സി വൈ എം എൽ രൂപീകൃതമായത്. രാജ്യത്തെ തന്നെ ആദ്യ ക്രൈസ്തവ യുവജന സംഘടന എന്ന പെരുമയും സി വൈ എം എൽലിനു സ്വന്തം.

പാലായുടെ പൊതു ആഘോഷമായ ജൂബിലി പെരുന്നാളിന്റെ പ്രധാന സംഘാടകർ എന്ന പെരുമയും സി വൈ എം എലിനാണ്. പെരുന്നാൾ ആഘോഷങ്ങളുടെ ഹൈലൈറ്റ് ആയ ടൂവീലർ ഫാൻസി ഡ്രസ്സ്, നാടകമേള എന്നിവ എന്നിവയുടെ പിന്നിൽ സി വൈ എം എൽലാണ്. നിരവധി ആതുരസേവന പ്രവർത്തനങ്ങളും സി വൈ എം എൽ സംഘടിപ്പിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക