ഒരുവശത്ത് മൂന്ന് കോടി രൂപയുടെ പാരമ്പര്യ സ്വത്തും ‘സുരക്ഷിത ജീവിതവും’, മറുവശത്ത് പങ്കാളിയും രണ്ട് വയസ്സുകാരനായ മകനും. ഈ രണ്ട് വഴികളില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ ഹിമി ശർമ്മയുടെ ഭർത്താവ് തെരഞ്ഞെടുത്തത് കോടികളുടെ സ്വത്തും സുരക്ഷിത ജീവിതവുമായിരുന്നു. അതോടെ, സുരക്ഷിതത്വമില്ലാത്ത ജീവിതവും അനിശ്ചിതത്വം നിറഞ്ഞ ഭാവിയുമായിരുന്നു ഹിമി എന്ന യുവതിയെ തേടിയെത്തിയത്.

കോടികളുടെ സ്വത്തിന് വേണ്ടി ഭർത്താവ് ഉപേക്ഷിച്ചതോടെ രണ്ടു വയസുകാരനുമായി തെരുവിലേക്കിറങ്ങിയ യുവതിയുടെ ജീവിതകഥ ഏതൊരു യുവതിക്കും പ്രചേദനം നല്‍കുന്നതാണ്. ഇന്ന് ഭർത്താവിനെക്കാള്‍ കൂടുതല്‍ സമ്പത്തുമായി സ്വന്തം മകനുമൊത്താണ് ഹിമിയുടെ ജീവിതം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രണയം, വിവാഹം, പിന്നെ നിബന്ധന: 2005-ല്‍ എം.ബി.എ പഠനകാലത്താണ് ഹിമി തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. ജാതിമത വ്യത്യാസങ്ങള്‍ക്കിടയിലും രണ്ട് വർഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം നടന്നു. എന്നാല്‍ 2010 നവംബറില്‍ അവരുടെ ജീവിതം പൂർണ്ണമായി മാറി. ഭർത്താവിന്റെ അമ്മ മുന്നോട്ടുവച്ച നിബന്ധന ലളിതവും ക്രൂരവുമായിരുന്നു – മൂന്ന് കോടി രൂപയുടെ സ്വത്ത് അല്ലെങ്കില്‍ ഭാര്യയും കുഞ്ഞും.ഭർത്താവ് തിരഞ്ഞെടുത്തത് സ്വത്തായിരുന്നു. ഹിമിയും മകനും ഉപേക്ഷിക്കപ്പെട്ടു.

തെരുവിലേക്കുള്ള വഴി: ഭർത്താവിന്റെ വിട്ടുപോകലിന് പിന്നാലെ ഹിമിക്ക് മകനുമായി ജീവിതം പുനഃനിർമിക്കേണ്ടി വന്നു. അധ്യാപികയായിരുന്നപ്പോള്‍ ലഭിച്ച 5,000 രൂപ ശമ്പളത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ. ‘പേയിംഗ് ഗസ്റ്റ്’ ആയി താമസിക്കാനുള്ള ചെലവിനായി പോലും കടം വാങ്ങേണ്ടി വന്നു. പിന്നീട് 30,000 രൂപ ശമ്പളമുള്ള ജോലി ലഭിച്ചപ്പോള്‍ അവള്‍ സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അവിടെയും അവള്‍ ‘സ്വന്തം വീട്ടിലെ വാടകക്കാരി’യായി. മാസം 10,000 രൂപ വാടക നല്‍കേണ്ടി വന്നു.ഒരു ദിവസം സ്‌കൂളില്‍ നിന്ന് വിളി വന്നു – ഫീസ് അടച്ചിട്ടില്ലെങ്കില്‍ കുട്ടിക്ക് ക്ലാസില്‍ ഇരിക്കാനാവില്ല.”അമ്മേ, എനിക്ക് സ്‌കൂളില്‍ പോകാമോ?” എന്ന മകന്റെ ചോദ്യം ഹിമിയെ തളർത്തി. ആഭരണങ്ങള്‍ പണയം വെച്ചാണ് അവർ മകന്റെ ഫീസ് അടച്ചത്. ആ ദിവസമാണ് തോല്‍ക്കില്ല എന്ന തീരുമാനം ഹിമി എടുത്തത്.

ഒറ്റപ്പെടലും കഠിനാധ്വാനവും: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം സാമൂഹിക അവഗണനയും നേരിടേണ്ടി വന്നു. കുടുംബ ചടങ്ങുകളില്‍ നിന്നും അവളെ മാറ്റിനിർത്തി. രാവിലെ ജോലി, വൈകുന്നേരം ട്യൂഷൻ. വാഹന പണിമുടക്ക് ദിവസങ്ങളില്‍ പോലും 20 കിലോമീറ്റർ നടന്ന് ജോലി സ്ഥലത്തെത്തേണ്ടി വന്നു.ജീവിതം മാറ്റിമറിച്ച കാനഡയിലേക്കുള്ള പറക്കല്‍പത്ത് വർഷത്തെ പോരാട്ടത്തിനൊടുവില്‍ 2019-ല്‍, രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള സമ്പാദ്യവുമായി ഹിമി കാനഡയിലേക്ക് പോയി. പിന്തുണയ്ക്കാൻ ആരുമില്ലാത്ത പുതിയ രാജ്യത്ത് ജീവിതം തുടങ്ങുക വലിയ വെല്ലുവിളിയായിരുന്നു. പലരും അവളെ നിരുത്സാഹപ്പെടുത്തി.

എന്നാല്‍ കാനഡ ആ യുവതിയുടെ ആത്മവിശ്വാസത്തെ അംഗീകരിച്ചു. വെറും ഒരു മാസത്തിനുള്ളില്‍ ഹിമിക്ക് കോളേജ് പ്രൊഫസറായി ജോലി ലഭിച്ചു.മൂന്നു കോടി സ്വത്തിനുള്ള മറുപടിവർഷങ്ങള്‍ക്കു മുൻപ് മൂന്നു കോടി രൂപയുടെ വീടിനായി ഹിമി ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് ഹിമി കാനഡയില്‍ മൂന്നു കോടി വിലമതിക്കുന്ന വീട് സ്വന്തമാക്കിയിരിക്കുന്നു. അതിലുപരി, സ്വയം പര്യാപ്തമായ ജീവിതവും മകന്റെ അഭിമാനവും അവള്‍ നേടിയെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക