കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡാന്‍സാഫും പോലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയിലായി.കായംകുളം സ്വദേശികളായ ഹരിശങ്കര്‍, മഹേഷ്, ലക്ഷ്മി പ്രിയ എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ ലഹരിമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണെന്നും കായംകുളത്തും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടമെന്നും പോലീസ് പറഞ്ഞു. പിടിയിലായ ഹരിശങ്കര്‍ നേരത്തെയും ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിന് പിന്നില്‍ വലിയ സംഘങ്ങളുണ്ടോ എന്നും ഇതിനായി പണം മുടക്കുന്നവര്‍ ആരാണെന്നും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡാന്‍സാഫ് അംഗങ്ങളും കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക