പെരുമ്ബാവൂരില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണില്‍ ഞെട്ടിക്കുന്ന ബാല പീഡനത്തിന്റെ ദൃശ്യങ്ങള്‍. ബന്ധുവിന്റെ അഞ്ച് വയസുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ഫോണില്‍ നിന്നും കണ്ടെടുത്തത്.പോക്സോ വകുപ്പ് ചുമത്തിയതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പെരുമ്ബാവൂർ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഇന്നലെയാണ് 120 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. സ്റ്റേഷൻ ജാമ്യം നല്‍കുന്നതിന് മുന്നോടിയായി പ്രതിയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശദമായ പരിശോധനയില്‍ പല തീയതികളില്‍ ചിത്രീകരിച്ച സമാന രീതിയിലുള്ള നിരവധി വീഡിയോകള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ച്‌ കാലമായി കുഞ്ഞിനെ പ്രതി ഉപദ്രവിച്ചിരുന്നു എന്നാണ് സൂചന. ഇയാള്‍ രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയുടെ ഫോണ്‍ പൊലീസ് ഫൊറൻസിക്ക് പരിശോധനയ്‌ക്ക് അയക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക