സർക്കാർ കെട്ടിടങ്ങള്‍ തു്ച്ഛമായ തുകയ്‌ക്ക് വൻ ബിസിനസ് മാഫിയക്ക് ലഭ്യമാക്കുക, സർക്കാർ ഓഫീസുകള്‍ ഈ മാഫിയകളുടെ ബിനാമി കെട്ടിടങ്ങളില്‍ വൻ തുക വാടകകൊടുത്ത് പ്രവർത്തിപ്പിക്കുക, ഇങ്ങനെ നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ദുരുപയോഗിക്കുക; ഇതിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വൻ അഴിമതിക്കൂട്ടത്തേയും അവരുടെ അഴിമതിക്കൂമ്ബാരത്തേയുമാണ് പുതിയ മേയർ വി.വി.രാജേഷ് തലസ്ഥാന നഗര മദ്ധ്യത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് വലിച്ചിറക്കുന്നത്.നഗരസഭയുടെ കെട്ടിടങ്ങളില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വാടകയ്‌ക്ക വിട്ടുകൊടുക്കുന്ന ‘കമേഷ്യല്‍ കോംപ്ലക്‌സുകള്‍’ ഉണ്ട്.

കോർപ്പറേഷന് വരുമാനമുണ്ടാക്കുക, ആ ഫണ്ട്് വിനിനയോഗിച്ച്‌ ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്തുകയാണ് ഉദ്ദേശ്യം. തിരുവനന്തപുരം കോർപ്പറേഷനില്‍ മാത്രമല്ല, കേരളത്തിലെമ്ബാടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനമുണ്ട്. എന്നാല്‍, വാടകനിരക്ക് പുനർ നിശ്ചയിക്കാതെ, ഉന്നതരുടെ സഹായത്തില്‍ കുറഞ്ഞ വാടക നടപ്പാക്കി, ചിലപ്പോള്‍ രാഷ്‌ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച്‌ പതിറ്റാണ്ടുകളായി മുറികളും കെട്ടിടംതന്നെയും കൈവശപ്പെടുത്തി വരുഗമാനം ഉണ്ടാക്കുന്ന മാഫിയാക്കൂട്ടങ്ങള്‍ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണ തലസ്ഥാനമായതിനാല്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ ഈ മാഫിയ ഏറെ ശക്താമണ്.രേഖകളില്‍ എംഎല്‍എമാരുടെ പേരിലുള്ളവ, അവരുടെയും മന്ത്രിമാരുടെയും ശുപാർശയിലുള്ളവ, ഉദ്യോഗസ്ഥർ വഴി തരപ്പെടുത്തിയവ എന്നിങ്ങനെ പലതരത്തില്‍ കോർപ്പറേഷൻ കെട്ടിടങ്ങള്‍ പലർ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മാർക്കറ്റ് നിരക്കില്‍ കെട്ടിടത്തിന് വിസ്തീർണ്ണം കണക്കാക്കി ലഭിക്കേണ്ട വൻ തുകയ്‌ക്ക് പകരം നിസ്സാര തുക വാങ്ങിയാണ് കോർപ്പറേഷൻ ഈ കെട്ടിടങ്ങള്‍ വിട്ടുകൊടുത്തിരിക്കുന്നത്. ഇവിടെ വാണിജ്യാവശ്യങ്ങള്‍ നടത്താൻ കൈമാറി കൊടുത്ത് വൻ തുക ഉണ്ടാക്കുന്ന മാഫിയാക്കൂട്ടങ്ങളുമുണ്ട്.കോർപ്പറേഷൻ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തി രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഓഫീസ് പ്രവർത്തിപ്പിക്കുന്നവരുമുണ്ട്. ഈ കള്ളക്കച്ചവടക്കൂട്ടതിനെ ജനമധ്യത്തില്‍ അവതരിപ്പിക്കാനും നിയമനടപടികളിലൂടെ ഒഴിപ്പിക്കാനുമാണ് പുതിയ മേയർ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്.

കോർപ്പറേഷന്റെ വിവിധ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവർത്തിക്കുന്നുണ്ട്. അവയ്‌ക്ക കൊടുക്കുന്ന വാടക വിപണി നിരക്കില്‍ വിസ്തൃതി അളന്നാണ്. ‘അനധികൃത കൈയേറ്റക്കാരെ’ ഒഴിപ്പിച്ചാല്‍ കോടികളാണ് കോർപ്പറേഷന് ആ ഇനത്തില്‍ ലാഭമുണ്ടാകുന്നത്.തലസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങള്‍ക്കുള്ള പണത്തിന്റെ കാല്‍ ഭാഗം ഈ നടപടികളിലൂടെ സ്വരൂപിക്കാനാകുമെന്നാണ് ഏകദേശ കണക്ക്.

പുതിയ തുടക്കം;‘വാജ്‌പേയി മോഡല്‍’

പ്രധാനമന്ത്രിമാരില്‍ വികാസ് പുരുഷനായി അറിയപ്പെട്ട അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി-എൻഡിഎ സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ തുടങ്ങിവെച്ചതും ഇത്തരമൊരു ശുദ്ധീകരണമായിരുന്നു. അഴിമതിക്കെതിരേയുള്ള ശക്തമായ നടപടി. പ്രധാനമന്ത്രി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ നഗര വികസന വകുപ്പുമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു, അന്ന് ന്യൂദല്‍ഹിയില്‍ അനധികൃതമായി കേന്ദ്ര സർക്കാറിന്റെ കെട്ടിടങ്ങള്‍ കൈവശംവെച്ചിരുന്നവരെ ഒഴിപ്പിച്ചു. പാർട്ടി ഓഫീസുകള്‍, പാർട്ടി എംപിമാരുടെയും മറ്റുംപേരില്‍ നിസ്സാര വാടക കൊടുത്ത് നഗര മധ്യത്തിലെ കെട്ടിട മുറികള്‍ കൈക്കലാക്കി, അതില്‍ വാണിജ്യ ഇടപാടുകള്‍ നടത്തുകയോ സർക്കാർ വിരുദ്ധ രാഷ്‌ട്രീയ പ്രവർത്തനം നടത്തുകയോ ചെയ്തിരുന്നവരെ എല്ലാ, ഒഴിപ്പിച്ചു. ഏറെ എതിർപ്പുകള്‍ ഉണ്ടായെങ്കിലും ദല്‍ഹി കോടതികളും സുപ്രീം കോടതിയുമടക്കം ഈ കൊള്ളകണ്ടുപിടിച്ച കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു.പുതിയ മേയർ വി.വി. രാജേഷിന്റെയും രാജേഷിന്റെ പാർട്ടിയുടെയും ഈ പുതിയ നയ നിലപാടിനെ അതികൊണ്ടുതന്നെ അനുകൂലിക്കാൻ ജനങ്ങള്‍ ഒറ്റക്കെട്ടായി ഉണ്ടാവുമെന്ന് ഉറപ്പാണ്. വൻ വിവാദങ്ങള്‍ക്കും കടുത്ത എതിർപ്പുകള്‍ക്കും മുന്നില്‍ പിന്നോട്ടുപോകാതെ നില്‍ക്കാൻ കോർപ്പറേഷൻ തയാറായാല്‍ തലസ്ഥാനം ഒന്നടങ്കം പറയും സബാഷ് മേയർ രാജേഷ് എന്ന്.ബിജെപി ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈ വഴി മാതൃകയാക്കിയാല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-മുനിനിപ്പാലിറ്റികള്‍ക്ക് ഈ വഴിയോ സമാനവഴിയോ പിന്തുടരാൻ പ്രേരകമാകും. അപ്പോള്‍ കേരളമൊന്നടങ്കം സബാഷ് പറഞ്ഞേക്കും മേയർ രാഷേജിനും രാജേഷിന്റെ പാർട്ടി ബിജെപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക