കേരളത്തേ അമ്ബരപ്പെടുത്തി ബി ജെ പിയുടെ ആദ്യ മേയർ. തലസ്ഥാന നഗരിയില്‍ 65 കഴിഞ്ഞ പൗരന്മാർക്ക് ചികില്‍സക്ക് 50.5 കോടി രൂപ നല്കും.മേയർ വി വി രാജേഷ് ആദ്യം ഒപ്പിട്ട ഫയല്‍. കേരളത്തിലെ തദ്ദേശ ഭരണ ചരിത്രത്തില്‍ ആദ്യം.

വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയര്‍ എന്നപേരില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളില്‍ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡ‍ിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായപ്പോള്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക