റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍ എന്ന വ്യവസായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പുറത്തുവിട്ടു. ഡിഎസ്‍പി കല്‍പ്പനയ്ക്കെതിരെ ദീപക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
പണത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും ദീപക് മാധ്യമങ്ങളുമായി പങ്കുവെച്ചു. ആരോപണങ്ങള്‍ദന്തേവാഡയില്‍ ജോലി ചെയ്യുന്ന ഡിഎസ്‍പി കല്‍പ്പന 2021ലാണ് ദീപക്കിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചു. ഡിഎസ്‍പി തന്നെ പ്രണയബന്ധത്തില്‍ കുടുക്കിയെന്നും തുടർച്ചയായി പണവും വില കൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ടെന്നും ദീപക് ആരോപിക്കുന്നു. സാമ്ബത്തിക ആവശ്യങ്ങള്‍ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോള്‍, ഡിഎസ്‍പി കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യവസായി പരാതിയില്‍ പറയുന്നു.
വാട്‌സ്‌ആപ്പ് ചാറ്റുകള്‍ഇരുവരും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ചാറ്റില്‍, ദീപക് ദന്തേവാഡയിലേക്ക് വരുന്നുണ്ടോ എന്ന് ഡിഎസ്‍പി ചോദിക്കുന്നതും, ‘ഐ ലവ് യൂ’ എന്ന് പറഞ്ഞ് ഉടൻ സന്ദർശിക്കാമെന്ന് വ്യവസായി മറുപടി നല്‍കുന്നതും കാണാം. ദീപക്കിന്‍റെ ഭാര്യ ബർഖ ടണ്ഠന്റെ പേരിലുള്ള ഒരു കാർ ഡിഎസ്‍പി കല്‍പ്പന കൈവശം വെച്ചതായും പറയപ്പെടുന്നു. കൂടാതെ, ദീപക് സമ്മാനമായി നല്‍കിയ വജ്ര മോതിരത്തിന്‍റെ ചിത്രവും അതിന്‍റെ സർട്ടിഫിക്കറ്റും പ്രചരിക്കുന്നുണ്ട്.
മറ്റൊരു ചാറ്റില്‍ വ്യവസായി ‘നീ എന്‍റേതാണ്… പണമല്ല പ്രിയേ, നിനക്ക് കഷ്ടപ്പാടുണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല’ എന്ന് പറയുന്നു. ഇതിന് മറുപടിയായി ഡിഎസ്‍പി ‘എങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നല്‍കാം, ഞാൻ വാഗ്ദാനം ചെയ്യുന്നു’ എന്ന് മറുപടി നല്‍കുന്നു. ദീപക് ഇതിനോട്, ‘വേണ്ട, സുഹൃത്തേ, ഞാൻ നിന്നില്‍ നിന്ന് ഒരിക്കലും എടുക്കില്ല, നിനക്ക് മാത്രം നല്‍കും’ എന്നും മറുപടി നല്‍കുന്നുണ്ട്. എന്നാല്‍, പ്രചരിക്കുന്ന ഫോട്ടോകളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

















