കൊച്ചി കോർപ്പറേഷനില്‍ വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനില്‍ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്‍കി ജില്ലാ കളക്ടർ. നാല് സ്റ്റാമ്ബ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകള്‍ ഉണ്ടാക്കി കൊച്ചി കോർപ്പറേഷൻ 25 ഡിവിഷനിലാണ് വ്യാജ വോട്ടർമാരെ ചേർക്കാൻ ശ്രമം നടന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹിയറിങ്ങിന് വിളിച്ചപ്പോള്‍ ആരോപിതരായ 42 പേരും ഹാജരായിരുന്നില്ല. വോട്ടർ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്യാനും ഇവർക്കെതിരെ ക്രിമിനല്‍ കേസ് ചാർജ് ചെയ്യാനും ഇലക്ഷൻ സെല്‍ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് വോട്ട് ചോരിക്ക് സമാനമായ ആരോപണം എറണാകുളത്ത് കോണ്‍ഗ്രസ് ഉന്നയിച്ചത്. മറ്റ് ജില്ലകളില്‍ നിന്നുള്ള ആളുകളെയാണ് ലിസ്റ്റില്‍ ചേർത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഇത്തരത്തില്‍ വോട്ട് ചേർത്തിരിക്കുന്നത്. എല്‍ ഡി എഫിന്റെ സംഘടിതമായ ശ്രമമാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വാടകച്ചീട്ടുകള്‍ ഉണ്ടെങ്കിലും ഇവരൊന്നും അവിടെ താമസിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

















